എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലിയും ഇഫ്താര്‍ സംഗമവും നടത്തി. കുന്നംകുളം റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി.ജി.ശിവശങ്കരന്‍ ബോധവല്‍ക്കരണ സന്ദേശം നല്‍കി. റാലി എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. എസ്ഡിപിഐ മണലൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് ഹസന്‍ മരോട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി പ്രതിനിധി
അഹ്‌മദി നെജാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്ലിം ലീഗ് ചൂണ്ടല്‍ പഞ്ചായത്ത് സെക്രട്ടറി മുസ്തഫ, ആം ആദ്മി ജില്ലാ കൗണ്‍സില്‍ അംഗം പി.എം.നൂറുദ്ധീന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ്, കേരള കോണ്‍ഗ്രസ് പഞ്ചായത്ത് ഭാരവാഹി നസീര്‍ കേച്ചേരി, സോളിഡാരിറ്റി കേച്ചേരി ഏരിയ ഭാരവാഹി മെഹന്തി, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി കെ.കെ.ഹുസൈര്‍, പട്ടിക്കര ബ്രാഞ്ച് ഭാരവാഹികളായ മുസ്തഫ, പി.എം. ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പട്ടിക്കര ടര്‍ഫില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ നിരവധി പേര്‍ പങ്കെടുത്തു.