സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ജനകീയ വിഷയങ്ങളില്‍ ഇടപെടല്‍ നടത്തി വരുന്ന സിസിടിവിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിനോടനുബന്ധിച്ച് ഫ്ലാഷ് മോബും ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. പറപ്പൂക്കാവ് ക്ഷേത്രമൈതാനിയില്‍ നടന്ന പരിപാടിയില്‍ കുന്നംകുളം എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ പി.ജി. ശിവശങ്കരന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. തുടര്‍ന്ന് ചൂണ്ടല്‍ സെന്റ് ജോസഫ് നേഴ്സിങ്ങ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ഫ്ലാഷ് മോബും ലഘു നാടകവും അരങ്ങേറി.
സിസിടിവി മാനേജിങ് ഡയറക്ടര്‍ ടി.വി. ജോണ്‍സന്‍ അധ്യക്ഷനായി. പറപ്പൂക്കാവ് ദേവസ്വം പ്രസിഡണ്ട് പി.ജി അജയന്‍, എക്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, നഴ്സിങ്ങ് സ്‌കൂള്‍ സൂപ്രണ്ട് സിസ്റ്റര്‍ ജെസ്ന, ക്വാളിറ്റി അക്രിഡേഷന്‍ ഓഫീസര്‍ നിഷ രമേഷ്, അധ്യാപകരായ സിസ്റ്റര്‍ ലില്ലി തോമസ്, അല്‍ഫീന പയസ്, സിസിടിവി ഡയറക്ടര്‍മാരായ കെ.സി. ജോസ്, സി.എസ്.സുരേഷ്, ജനറല്‍ മാനേജര്‍ സിന്റോ ജോസ് എന്നിവര്‍ സംസാരിച്ചു. മേഖലയിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍, സിസിടിവി ജീവനക്കാര്‍, പറപ്പൂക്കാവ് ദേവസ്വം ഭാരവാഹികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികളായ എ.ജെ. ജോഷ്ന, സി.എല്‍. ജാസ്മിന്‍, ബിജി റോസ്, ആന്‍ മരിയ ജോജു ടി.ടി. ജോഫി എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Home Bureaus Kunnamkulam എക്സൈസ് – സിസിടിവി ലഹരി വിരുദ്ധ ക്യാമ്പയിനോടനുബന്ധിച്ച് ഫ്‌ളാഷ് മോബ് നടത്തി