ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന ലഹരി വിരുദ്ധ സന്ദേശയാത്രക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സ്വീകരണം നല്‍കി. കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ച വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ശേഷം ബോധവത്കരണ സന്ദേശവും ആര്‍ത്താറ്റ് ദേവാലയത്തില്‍ നിന്നും കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിലേക്ക് വാഹനറാലിയും സംഘടിപ്പിച്ചു. ഡോ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ്, യുവജന പ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. വിജു ഏലിയാസ്, യുവജന പ്രസ്ഥാനം കേന്ദ്ര ട്രഷറര്‍ ആയി ചുമതലയേറ്റ രഞ്ചു എന്നിവരെ ആദരിച്ചു. വികാരി ഫാ. വി.എം സാമുവേല്‍, സഹവികാരി ഫാ. ജോസഫ് ജോര്‍ജ്ജ് യുവജന പ്രസ്ഥാനം യൂണിറ്റ് സെക്രട്ടറി മനീഷ് മോഹന്‍, ട്രഷറര്‍ ജിന്റോ ഗീവര്‍ എന്നിവര്‍ അടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നല്‍കി.