ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീര്‍ത്തു

സിപിഐ.എം. കടവല്ലൂര്‍ വെസ്റ്റ് ബ്രാഞ്ച് ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീര്‍ത്തു.
സിപിഐ.എം. ന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കടവല്ലൂര്‍ പാറപ്പുറം സെന്ററില്‍ തീര്‍ത്ത മനുഷ്യ ചങ്ങലയുടെയും ലഹരി വിരുദ്ധ പ്രതിജ്ഞയുടേയും ഉദ്ഘാടനംസിപിഐ.എം. ജില്ലാ കമ്മിറ്റി അംഗം എം ബാലാജി നിര്‍വ്വഹിച്ചു.കടവല്ലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അജിത് കുമാര്‍, കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ നിഷില്‍ , സെക്രട്ടറി സുര്‍ജിത് എന്നിവര്‍ സംസാരിച്ചു. നിരവധി പേര്‍ മനുഷ്യ ചങ്ങലയില്‍ അണിനിരന്നു ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

ADVERTISEMENT