ലഹരി വിരുദ്ധറാലി സംഘടിപ്പിച്ചു

കോതചിറ അരുണോദയം വായനശാലയിലെ വനിതാ കൂട്ടായ്മയായ ‘വനിതായനം’ എന്ന പേരില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധറാലി ശ്രദ്ധേയമായി. റാലിയില്‍ അമ്മമാരും, വിദ്യാര്‍ഥികളും കുട്ടികളും അടക്കം നിരവധി പേര്‍ പങ്കെടുത്തു. കൂടുബശ്രീ യൂണിറ്റുകള്‍, മാതൃസമിതികള്‍, വായനശാല ഭാരവാഹികള്‍, ക്ലബ്ബംഗങ്ങള്‍ എന്നിവര്‍ റാലിയില്‍ സന്നിഹിതരായിരുന്നു. സമാപനയോഗം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ വി.പി. മഹേഷ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പി.കൃഷ്ണവേണി, സുനിത വേണുഗോപാല്‍, സി.കെ. ഗീത, പി.പ്രിയ, വിനീത ബിനോജ്, വാര്‍ഡ് മെംമ്പര്‍മാരായ പ്രിയ സുരേഷ്, ദേവയാനി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT