സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ചാവക്കാട് എക്‌സൈസ് റേഞ്ച് ഓഫീസും ഇരിങ്ങപ്പുറം ഗ്രാമീണ വായനശാലയും സംയുക്തമായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. വായനശാല എക്‌സിക്യൂട്ടിവ് മെമ്പര്‍ ഒ.സി.ബാബുരാജ് അധ്യക്ഷനായി. ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.ജെ റിന്റോ ക്ലാസ് എടുത്തു. ഗുരുവായൂര്‍ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍മാരായ ദീപ ബാബു, സുബിത സുധീര്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി ടി എസ് ഷെനില്‍ സ്വാഗതവും എം നാരായണന്‍ നന്ദിയും പറഞ്ഞു.