24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur ഗുരുവായൂര്‍ പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ പ്രഥമ ജനു ഗുരുവായൂര്‍ സ്മാരക മാധ്യമ പുരസ്‌കാരം ഇ.സലാഹുദ്ദീന്.

ഗുരുവായൂര്‍ പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ പ്രഥമ ജനു ഗുരുവായൂര്‍ സ്മാരക മാധ്യമ പുരസ്‌കാരം ഇ.സലാഹുദ്ദീന്.

മാതൃഭൂമി ഗുരുവായൂര്‍ ലേഖകനായിരുന്ന ജനു ഗുരുവായൂരിന്റെ സ്മരണക്കായി ഗുരുവായൂര്‍ പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് മാതൃഭൂമി റിട്ട.സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഇ.സലാഹുദ്ദീനെ തിരഞ്ഞെടുത്തു. 10,001 രൂപയും എളവള്ളി നന്ദന്‍ രൂപകല്‍പന ചെയ്ത ശില്പവുമടങ്ങിയതാണ് പുരസ്‌കാരം. രാധാകൃഷ്ണന്‍ കാക്കശ്ശേരി, പി.ഐ.സൈമണ്‍, ആര്‍.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ്പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ജനു ഗുരുവായൂരിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനമായ ഏപ്രില്‍ നാലിന് ഗുരുവായൂരില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

ADVERTISEMENT
error: Content is protected !!