എരുമപ്പെട്ടി നെല്ലുവായ് പാടശേഖരത്തില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

എരുമപ്പെട്ടി നെല്ലുവായ് പാടശേഖരത്തില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. നെല്ലുവായ് -പട്ടാമ്പി റോഡരികിലെ വിവാഹ മണ്ഡപത്തിനോട് ചേര്‍ന്നുള്ള റോഡിലാണ് സാമൂഹ്യ വിരുദ്ധര്‍ രാത്രികാലങ്ങളില്‍ ഒത്തുകൂടുന്നത്. മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും ഇവിടെ നടക്കുന്നുണ്ടെന്ന് പറയുന്നു. മദ്യക്കുപ്പികളും പ്ലാസ്റ്റിക്ക് കുപ്പികളും പാടശേഖരത്തിലെ പല ഭാഗങ്ങളിലും വലിച്ചെറിഞ്ഞ അവസ്ഥയിലാണ്. പാടശേഖരത്തിലെ തോട്ടില്‍ തടയണയ്ക്ക് സമീപത്ത് കുപ്പികള്‍ ചിതറി കിടക്കുന്നുണ്ട്. കുപ്പികള്‍ നെല്‍വയലുകളില്‍ പൊട്ടിച്ചിതറി കിടക്കുന്നത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. പരിസരത്തുള്ള വീട്ടുകാര്‍ക്കും സാമൂഹിക വിരുദ്ധരുടെ വിളയാട്ടം ശല്യമാകുന്നതായും പരാതിയുണ്ട്.

ADVERTISEMENT