സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം; പെരുവന്‍മലയിലെ കുടിവെള്ള സംഭരണിയുടെ പൂട്ട് വീണ്ടും തകര്‍ത്തു

കേച്ചേരിയിലെ പെരുവന്‍മലയിലെ കുടിവെള്ള സംഭരണിയുടെ പൂട്ട് വീണ്ടും തകര്‍ത്ത് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. മഴുവഞ്ചേരി പെരുവന്‍ മലയില്‍ സ്ഥിതി ചെയ്യുന്ന കുടിവെള്ള സംഭരണിയുടെ പൂട്ട് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധര്‍ വീണ്ടും തകര്‍ത്തു. പോലീസ് പരിശോധന കാര്യക്ഷമമാക്കണമെന്ന് ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു. ചൂണ്ടല്‍ പഞ്ചായത്തിലെ എരനെല്ലൂര്‍, ചൂണ്ടല്‍ വില്ലേജുകളിലെ കേച്ചേരി, പെരുമണ്ണ്, എരനെല്ലൂര്‍, മഴുവഞ്ചേരി, തലക്കോട്ടുക്കര, മണലി, ചിറനെല്ലൂര്‍, പട്ടിക്കര, പറപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് പെരുവന്‍മലയിലെ ടാങ്കില്‍ നിന്നാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലും സാമൂഹ്യ വിരുദ്ധര്‍ ഇവിടെ പൂട്ട്  തകര്‍ത്തിരുന്നു.  എന്നാല്‍ രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ വീണ്ടും പൂട്ട് തകര്‍ത്തതോടെ വെള്ളം വിതരണം വീണ്ടും മുടുങ്ങുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്.

ADVERTISEMENT