സി.പി.ഐ.എം. കണ്ടാണശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പശ്ചിമേഷ്യയിലെ സമാധാനം തകര്‍ക്കുന്ന ഇസ്രായേലിന് ഒത്താശ ചെയ്യുന്ന അമേരിക്കയുടെ യുദ്ധക്കൊതിക്കെതിരെയും, പിഞ്ചുകുഞ്ഞുങ്ങളെ വരെ കൊലപ്പെടുത്തുന്ന സാമ്രാജ്യത്വ നിലപാടിനെതിരെയും
സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിഅരിയന്നൂര് സെന്ററില്‍ നിന്നും ആരംഭിച്ച് കൂനംമൂച്ചി സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗംസി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗംഉഷ പ്രഭുകുമാര്‍ ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ കമ്മിറ്റി അംഗം എം പി സജീപ് അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറിഎം വി സന്തോഷ്, ലോക്കല്‍ കമ്മറ്റി അംഗങ്ങളായവി കെ ദാസന്, എന്‍ എസ് ധനന് , ഹരീഷ് കണ്ടമ്പുള്ളി, എ.എന്‍.സജീവന്, പി.എ.കുമാരന്, വിനു ജോണ്സന് എന്നിവര്‍ സംസാരിച്ചു.ഡി.വൈ.എഫ്.ഐ. ബ്ലോക്കി ട്രഷറര്യു.എം.ഗോപകുമാര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളെസൗമ്യ നിമേഷ്, സുല്‍ഫത്ത് ബക്കര്‍, സൗമ്യ ധനന്, കെ.ടി.മനോജ്, മഹിളാ അസോസിയേഷന് മേഖല സെക്രട്ടറി സ്മിത സതീശന്ഡി.വൈ.എഫ്ഐ മേഖല സെക്രട്ടറി വി എ അരുണ്‍ എന്നിവര്‍ റാലിയ്ക്ക് നേതൃത്വം നല്കി.



