25.5 C
Kunnamkulam
Saturday, September 26, 2026
Home CCTV Desk ഗുരുവായൂര്‍ ലിറ്റിൽ ഫ്ലവർ കോളേജില്‍ ‘ഐ.കെ.എസ് ഫെസ്റ്റിനും’ ദേശീയ സെമിനാറിനും തുടക്കമായി.

ഗുരുവായൂര്‍ ലിറ്റിൽ ഫ്ലവർ കോളേജില്‍ ‘ഐ.കെ.എസ് ഫെസ്റ്റിനും’ ദേശീയ സെമിനാറിനും തുടക്കമായി.

17

ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവർ  കോളേജിലെ സംസ്‌കൃത വിഭാഗവും ഐ.ക്യു.എ.സിയും സംയുക്തമായി യു.ജി.സി-എം.എം.ടി.ടി.സി , ഗ്ലോബല്‍ സംസ്‌കൃത ഫോറം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഐ.കെ.എസ് ഫെസ്റ്റിനും’ രണ്ടുദിവസത്തെ ദേശീയ സെമിനാറിനും തുടക്കമായി. ഇന്ത്യന്‍ നോളഡ്ജ് സിസ്റ്റത്തിലെ മികവ്’ എന്ന വിഷയത്തില്‍ ഹൈബ്രിഡ് മോഡിലാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. പി. രാജേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജെ. ബിന്‍സി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സര്‍വകലാശാല യു.ജി.സി-എം.എം.ടി.ടി.സി ഡയറക്ടര്‍ പ്രൊഫ. ജോസുകുട്ടി മുഖ്യപ്രഭാഷണം നടത്തി. ഭാരത സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള എന്‍.എന്‍.എം അസിസ്റ്റന്റ് പ്രൊഫസറും ജി.എസ്.എഫ് സെക്രട്ടറിയുമായ ഡോ. രാജേഷ് കുമാര്‍ മിശ്ര, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അമാന പി.എഫ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിര്‍മ്മല്‍ മരിയ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ സെഷനുകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ADVERTISEMENT
error: Content is protected !!