കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ ദിനത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗം സംഘടിപ്പിച്ചു.

കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ ദിനത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ. ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊതുയോഗം ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ എസ് അനൂപ് അധ്യക്ഷനായി .സിപിഐ.എം. ഏരിയ സെക്രട്ടറി ടി ടി ശിവാദസന്‍, കെ.എസ്.കെ.ടി.യു. ഏരിയ പ്രസിഡന്റ് എ എച്ച് അക്ബര്‍, എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസ്സന്‍ മുബാറക്ക്, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡണ്ട് എറിന്‍ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു

ADVERTISEMENT