എ പി ജെ അബ്ദുള്‍കലാം മെമ്മോറിയല്‍ ദിനത്തില്‍ പരീക്ഷണങ്ങളുമായി കുട്ടി ശാസ്ത്രജ്ഞര്‍

കുന്നംകുളം ബഥനി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളില്‍ എ പി ജെ അബ്ദുള്‍കലാം മെമ്മോറിയല്‍ ദിനത്തോടനുബന്ധിച്ച് പരീക്ഷണങ്ങളുമായി കുട്ടി ശാസ്ത്രജ്ഞര്‍ സെന്റ് മേരീസിന്റെ അങ്കണത്തില്‍ അണിനിരന്നു. ബഥനി സെന്റ് മേരീസ് പ്രിന്‍സിപ്പല്‍ റീന ഡേവീസ് ആശംസകള്‍ നേര്‍ന്നു. വോള്‍ക്കാനോ ഇറപ്ഷന്‍, ബലൂണ്‍ ബ്ലോയിങ്ങ്, വാട്ടര്‍ ഡിസ്‌പെന്‍സര്‍, പേപ്പര്‍ ഡാന്‍സ്, റെയിന്‍ബോ ഫോം, മാജിക് റ്റൊമാറ്റോ, കാന്റില്‍ മാജിക് എന്നിങ്ങനെ നിരവധി പരീക്ഷണ നിരീക്ഷണങ്ങളുമായി കുരുന്നുകള്‍ അവരുടെ കഴിവ് പ്രകടിപ്പിച്ചു.

ADVERTISEMENT