കുന്നംകുളം പ്രസ്‌ക്ലബിന്റെ 20-ാമത് മാധ്യമ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന തലത്തില്‍ മികച്ച പ്രാദേശിക പത്രപ്രവര്‍ത്തകനും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും കുന്നംകുളം പ്രസ്സ് ക്ലബ്ബ് നല്‍കി വരുന്ന പുരസ്‌കാരത്തിനാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ മലയാള പ്രഭാത ദിനപ്പത്രത്തിലും പ്രാദേശിക ചാനലിലും പ്രസിദ്ധീകരിച്ച ജനറല്‍ റിപ്പോര്‍ട്ടുകളാണ് വാര്‍ത്ത /ഫീച്ചര്‍ /പരമ്പര അവാര്‍ഡിനായി പരിഗണിക്കുന്നത്. മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റര്‍ സാക്ഷ്യപ്പെടുത്തിയ സൃഷ്ടികള്‍ 2025 മാര്‍ച്ച് 15 നു മുന്‍പായി സെക്രട്ടറി, പ്രസ് ക്ലബ്ബ്, സി ഷേപ്പ് ബില്‍ഡിങ്, കുന്നംകുളം 680503, തൃശൂര്‍ ജില്ല എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. വെള്ള കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ലേഖകന്റെ പൂര്‍ണ്ണ വിവരങ്ങളും വാര്‍ത്തയുടെ 3 ഫോട്ടോസ്റ്റാറ്റ് കോപ്പിയും, ചാനലില്‍ വന്ന വാര്‍ത്തയുടെ സിഡിയും കുടി സമര്‍പ്പിക്കണമെന്നും,
കവറിനു പുറത്ത് കുന്നംകുളം പ്രസ് ക്ലബ്ബ് അവാര്‍ഡ് 2025 എന്ന് എഴുതിയിരിക്കണമെന്നും പ്രസ്സ്‌ക്ലബ്ബ് പ്രസിഡണ്ട് ജോസ് മാളിയേക്കല്‍, സെക്രട്ടറി അജ്മല്‍ ചമ്മന്നൂര്‍ എന്നിവര്‍ അറിയിച്ചു.
Home Bureaus Kunnamkulam കുന്നംകുളം പ്രസ്‌ക്ലബിന്റെ 20-ാമത് മാധ്യമ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു