സി.വി.ശ്രീരാമന്‍ സ്മൃതി പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മലയാളത്തിലെ യുവ ചെറുകഥാകൃത്തുക്കള്‍ക്ക് സി.വി.ശ്രീരാമന്‍ ട്രസ്റ്റ് നല്‍കി വരുന്ന പുരസ്‌കാരത്തിനാണ് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചത്. 2025 ഡിസംബര്‍ 31 ന് നാല്‍പ്പത് വയസ്സ് തികയാത്ത എഴുത്തുക്കാരുടെ 2022, 2023 -2024 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസീദ്ധികരിക്കപ്പെട്ട ചെറുകഥാ സമാഹാരമാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. പുസ്തകങ്ങളുടെ രണ്ട് കോപ്പി സഹിതം സി.വി.ശ്രീരാമന്‍ ട്രസ്റ്റ്
ടി.കെ. കൃഷ്ണന്‍ സ്മാരക മന്ദിരം കുന്നംകുളം-680503, തൃശൂര്‍ ജില്ല എന്ന വിലാസത്തിലേക്ക് അയച്ചു തരണം കഥാകൃത്തിന്റെ പേര്, മേല്‍വിലാസം, ജനനതിയ്യതി, പ്രസാധകന്റെ പേര്, പ്രസീദ്ധീകരിച്ച വര്‍ഷം എന്നി വിശദാശംങ്ങള്‍ കൂടി പുസ്തകങ്ങള്‍ക്കൊപ്പം അയച്ചു തരേണ്ടതാണ്. ഇരുപത്തിയൊമ്പതിനായിരം രൂപയും, പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. അപേക്ഷകള്‍ 2025 ആഗസ്ത് 15 നകം അയക്കേണ്ടതാണ്. രചിയിതാവിന്റെയും, പുസ്തകത്തിന്റെയും പേര് വിവരങ്ങള്‍ സാഹിത്യ ആസ്വാദകര്‍ക്കോ പ്രസാധകര്‍ക്കോ നിര്‍ദ്ദേശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 94474 76689, 99475 42234 എന്നി നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

ADVERTISEMENT