31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk അതിഥി തൊഴിലാളിയെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അതിഥി തൊഴിലാളിയെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി

120

ചൊവ്വന്നൂരിലെ സെന്റ് മേരിസ് വാടക ക്വാര്‍ട്ടേഴ്‌സില്‍ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരനായ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശിയായ കുണ ഷെട്ടി(40)യാണ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്. ജോലിക്ക് വരാതിരുന്നതിനെത്തുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതര്‍ രാവിലെ ക്വാര്‍ട്ടേഴ്‌സിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.  കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍മാരായ ജാബിര്‍, പോളി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!