ഡിസംബര്‍ 16, 17, 18 തീയ്യതികളില്‍ കേച്ചേരിയില്‍ നടക്കുന്ന സി പി ഐ എം കുന്നംകുളം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കേച്ചേരി ആളൂര്‍ റോഡില്‍ സജ്ജമാക്കിയ സംഘാടക സമിതി ഓഫീസ് കുന്നംകുളം ഏരിയ സെക്രട്ടറി എം.എന്‍. സത്യന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ടി.സി. സെബാസ്റ്റ്യന്‍ അദ്ധ്യക്ഷനായി. ചൂണ്ടല്‍ ലോക്കല്‍ സെക്രട്ടറി എം. പീതാംബരന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി. ജോസ്, കേച്ചേരി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.ആര്‍. ജയന്‍, സച്ചിന്‍ പ്രകാശ് എന്നിവര്‍ സംസാരിച്ചു.