കവുങ്ങുകള്‍ മുറിച്ചിട്ട് അടയ്ക്ക മോഷ്ടിച്ചു

കാഞ്ഞിരക്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കവുങ്ങുകള്‍ മുറിച്ചിട്ട് അടയ്ക്ക മോഷ്ടിച്ചതായി പരാതി. പരാത്തുകുളം ചൊവ്വല്ലൂര്‍ ബാബുവിന്റെ പുറംപറമ്പിലെ അഞ്ച് കവുങ്ങുകളാണ് മുറിച്ച് നശിപ്പിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും മഞ്ഞളിപ്പും വിവിധ രോഗബാധയും കവുങ്ങ് കൃഷിയെ സാരമായി ബാധിച്ചിരുന്നു. വന്‍തോതില്‍ പണം ചെലവഴിച്ചാണ് കവുങ്ങ് കൃഷി നടത്തിപ്പോരുന്നത്. ഇതിനിടയിലാണ് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം ഉണ്ടായിട്ടുള്ളത്. വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കര്‍ഷകനായ ബാബു ആവശ്യപ്പെട്ടു. വടക്കാഞ്ചേരി പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT