അക്ഷരശ്ലോക സമിതിയുടെ എ.എന്‍. ജനാര്‍ദനന്‍ പിള്ള സ്മാരക പുരസ്‌കാരം അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്

തിരുവനന്തപുരം അക്ഷരശ്ലോക സമിതിയുടെ എ.എന്‍. ജനാര്‍ദനന്‍ പിള്ള സ്മാരക പുരസ്‌കാരം അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്. തിരുവനന്തപുരം അക്ഷരശ്ലോക സമിതിയുടെ മുന്‍ വൈസ് പ്രസിഡണ്ടായിരുന്ന എ.എന്‍. ജനാര്‍ദ്ദനന്‍ പിള്ളയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയ ജനാര്‍ദ്ദന പുരസ്‌കാരത്തിനാണ് പ്രശസ്ത അക്ഷരശ്ലോക കലാകാരന്‍ അരിയന്നൂര്‍ ഉണ്ണികൃഷ്ണന്‍ അര്‍ഹനായത്. അക്ഷരശ്ലോകപ്രസ്ഥാനത്തിന് നല്‍കിയ സമഗ്രസംഭാവനക്കുള്ളതാണ് പുരസ്‌കാരം. അക്ഷരശ്ലോക രംഗത്ത് പതിറ്റാണ്ടുകളായി സജീവമായ ഉണ്ണികൃഷ്ണന്‍ റിട്ട. ബി.എസ്.എന്‍.എന്‍ ജീവനക്കാരനാണ്. അക്ഷരശ്ലോകത്തെയും ഭാഷയേയും
വൃത്തത്തെയും ആസ്പദമാക്കിയുള്ള പുസ്തകളുടെ രചിയിതാവുമാണ്.
2025 ഏപ്രില്‍ 5, 6 തീയതികളില്‍ നടക്കുന്ന തിരുവനന്തപുരം അക്ഷരശ്ലോക സമിതിയുടെ 50-ാം വാര്‍ഷികത്തിന്റെ സമാപന ചടങ്ങില്‍ അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന് പുരസ്‌ക്കാരം സമ്മാനിക്കും.

ADVERTISEMENT