24.4 C
Kunnamkulam
Friday, August 28, 2026
Home Bureaus Kechery ‘അര്‍ജുന ഗീതം’ ഗാനാലാപന മത്സരം ആഗസ്റ്റ് 30ന്

‘അര്‍ജുന ഗീതം’ ഗാനാലാപന മത്സരം ആഗസ്റ്റ് 30ന്

11

കണ്ടാണശ്ശേരിമ്യൂസിക് ആര്‍ട്ട് സെന്ററിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് എം.കെ. അര്‍ജ്ജുനന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം സംസ്ഥാന തല ഗാനാലാപന മത്സരം അര്‍ജുന ഗീതം ആഗസ്റ്റ് 30 നടക്കും. മത്സരങ്ങള്‍ കണ്ടാണശ്ശേരി മാക് ഹാളില്‍ രാവിലെ 9 ന് ആരംഭിക്കും.10 വയസ്സു മുതല്‍ 20 വരെയും 21 മുതല്‍ 50 വയസ്സുവരേയും രണ്ട് വിഭാഗങ്ങളിലായാണ്
മത്സരം. വിജയികളായ രണ്ടു വിഭാഗങ്ങളിലേയും ഒന്നും രണ്ടും , മൂന്നും വിജയികള്‍ക്ക് സെപ്തംബര്‍ 5 ന് നടക്കുന്ന മാക് പതിനഞ്ചാം വാര്‍ഷികാഘോഷ ചടങ്ങില്‍ പിന്നണി ഗായകരായ കൃഷ്ണ ചന്ദ്രന്‍, ലതിക,സംഗീത സംവിധായകന്‍ മോഹന്‍ സിത്താര എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുംം തുടര്‍ന്ന് ‘വെള്ളിച്ചില്ലും വിതറി ‘ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഗാനസന്ധ്യയില്‍ പിന്നണി ഗായകര്‍ക്കൊപ്പം വിജയികള്‍ക്ക് പാടാനുള്ള അവസരവുമുണ്ടാകും.

 

ADVERTISEMENT
error: Content is protected !!