ചാവക്കാട് കടപ്പുറം ഭാഗത്ത് ജാറത്തിന്റെ മേൽനോട്ടക്കാരനായിരിക്കെ പ്രായപൂർത്തിയാകാത്ത 8 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ ചാവക്കാട് കടപ്പുറം പുതിയങ്ങാടി സ്വദേശി പണ്ടാരി വീട്ടിൽ സെയ്തുമുഹമ്മദ് മകൻ അബ്ദുൽ ലത്തീഫിനെ ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ വി.വിയുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന പ്രതി കേരളത്തിലെ വിവിധ ദർഗ്ഗകൾ ചുറ്റി സഞ്ചരിച്ച് നടക്കുകയായിരുന്നു. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. സബ് ഇൻസ്പെക്ടർ വിജിത്ത്.കെ.വി, അനിൽകുമാർ.പി.എസ്, സിവിൽ പോലീസ് ഓഫീസർമാരായ ഹംദ്.ഇകെ, അനീഷ് വി ദാസ്, സൂബീഷ്, രജനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ADVERTISEMENT