24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Chavakkad മാര്‍ക്കറ്റിംഗിനായി വീട്ടിലെത്തിയ യുവതിയെ ലൈംഗിക പീഢനത്തിനിരയാക്കി ; പ്രതി അറസ്റ്റില്‍

മാര്‍ക്കറ്റിംഗിനായി വീട്ടിലെത്തിയ യുവതിയെ ലൈംഗിക പീഢനത്തിനിരയാക്കി ; പ്രതി അറസ്റ്റില്‍

598

വീട്ടില്‍ മാര്‍ക്കറ്റിംഗിനായി എത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ചാവക്കാട് മണത്തല പളളിത്താഴം സ്വദേശി തെരുവത്ത് പീടിയേക്കല്‍ ഹംസു മകന്‍ അലിക്കുട്ടി (60)നെ ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വിമല്‍ വി.വിയുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി അതിക്രമം കാണിച്ചത്. ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ ഹാജരാക്കിയ അലിക്കുട്ടിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ പ്രീത ബാബു, അനില്‍കുമാര്‍. പി.എസ്, എ.എസ്.ഐ. മണികണ്ഠന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹംദ് ഇ.കെ., സന്ദീപ് ഏങ്ങണ്ടിയൂര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!