26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad തിരുനാള്‍ ആഘോഷത്തിനിടെ താക്കോല്‍ കൊണ്ട് തലയില്‍ കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റില്‍

തിരുനാള്‍ ആഘോഷത്തിനിടെ താക്കോല്‍ കൊണ്ട് തലയില്‍ കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റില്‍

101

തിരുനാള്‍ ആഘോഷത്തിനിടെ താക്കോല്‍ കൊണ്ട് തലയില്‍ കുത്തി  പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പാവറട്ടി തിരുനാള്‍ ആഘോഷം നടന്ന കഴിഞ്ഞ ശനിയാഴ്ച്ച രാത്രി 10.45ന് വള എഴുന്നള്ളിപ്പിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബൈക്കിന്റെ താക്കോല്‍ കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച തൈക്കാട് പാലുവായ് സ്വദേശി ചെറുവത്തൂര്‍ കുര്യാക്കോസ് മകന്‍ 30 വയസ്സുള്ള  റിനോയിയെയാണ് ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പാവറട്ടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആന്റണി ജോസഫ് നെറ്റോ, എസ്.ഐ.സജീവ് , എ.എസ്.ഐ.- കെ.ഡി.രമേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരികൃഷ്ണന്‍ , പ്രവീണ്‍, വിനീത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ADVERTISEMENT
error: Content is protected !!