സാമൂഹ്യ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കലാമത്സരങ്ങളും ശാസ്ത്രാവബോധ ക്ലാസ്സുകളും നടത്തി

കുന്നംകുളം നഗരസഭ പട്ടികജാതി വികസന ഓഫീസിന്റെ ആഭിമുഖ്യത്തിലുള്ള സാമൂഹ്യ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കലാമത്സരങ്ങളും ശാസ്ത്രാവബോധ ക്ലാസ്സുകളും നടത്തി. നഗരസഭയിലെ സാമൂഹ്യ പഠന കേന്ദ്രത്തിലെ കുട്ടികളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ ഏകദിന പരിപാടി വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. ചിത്രരചന, പോസ്റ്റര്‍ മത്സരങ്ങള്‍, നാടന്‍പാട്ട് മത്സരം, മറ്റ് കലാമത്സങ്ങള്‍ എന്നിവയുണ്ടായി. സ്ഥിരം സമിതി അധ്യക്ഷരായ പി.എം സുരേഷ്, സജിനി പ്രേമന്‍, പ്രിയ സജീഷ്, കൗണ്‍സിലര്‍മാരായ വി.കെ സുനില്‍ കുമാര്‍, സെക്കീന മില്‍സ, പട്ടികജാതി വികസന ഓഫീസര്‍ എം.എന്‍ ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT