‘വര്‍ണ്ണച്ചിറകുകള്‍’; ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. മറ്റം കരിഷ്മ ഓഡിറ്റോറിയത്തില്‍ വര്‍ണ്ണച്ചിറകുകള്‍ എന്ന പേരില്‍ നടന്ന കലോത്സവം മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ അദ്ധ്യക്ഷയായി. വിവിധ വാര്‍ഡുകളില്‍ നിന്നുള്ള ഭിന്നശേഷിക്കാരുടേയും ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ നക്ഷത്ര കൂടാരത്തിലെ കുട്ടികളുടെ കലാപരിപാടികളുടെ അവതരണം നടന്നു. നാടന്‍ പാട്ട് കലാകാരന്‍ അഖിലേഷ് തയ്യൂരിന്റെ നേതൃത്വത്തില്‍ നാടന്‍പാട്ടുകളും സിനിമാഗാനങ്ങളും കോര്‍ത്തിണകിയ ഗാനമേളയും അരങ്ങേറി.

 

ADVERTISEMENT