പ്രമുഖ സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും അണിനിരക്കുന്ന ‘അര്‍ത്ഥാടനം’ സാഹിത്യ സാംസ്‌കാരിക സംഗമത്തിന് കുന്നംകുളം ബഥനി ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തുടക്കമായി. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ എം.വി. നാരായണന്‍ ആമുഖപ്രഭാഷണം നടത്തി. തുടര്‍ന്ന് പുരസ്‌കാരജേതാക്കളെ ആദരിക്കുന്ന ‘സമാദരണം’ ചടങ്ങും നടന്നു. ‘സംഭാഷണം’ എന്ന പേരില്‍ നടന്ന സെഷനില്‍ പ്രമുഖ എഴുത്തുകാരായ കെ.ജി.എസ്, മനോജ് കുറൂര്‍, ഇ.പി. രാജഗോപാലന്‍, എസ്. ഹരീഷ് എന്നിവര്‍ പങ്കെടുത്തു.
തങ്ങളുടെ എഴുത്തുജീവിതത്തെക്കുറിച്ചും സാഹിത്യ കാഴ്ചപ്പാടുകളെക്കുറിച്ചും സദസ്സുമായി സംവദിച്ചു. കവി പി.എന്‍. ഗോപികൃഷ്ണനായിരുന്നു മോഡറേറ്റര്‍.
ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ നടക്കുന്ന ‘വായനാനുഭവം, കവിതാവതരണം’ സെഷനില്‍ കെ.സി. നാരായണന്‍, സുനില്‍ പി. ഇളയിടം, വീരാന്‍കുട്ടി, അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, നിരഞ്ജന്‍, പി. രാമന്‍, പി.പി. രാമചന്ദ്രന്‍, രശ്മി കെ.എം., രാംമോഹന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും.



