വനിതാ ദിനത്തില്‍ വീട്ടമ്മയ്ക്ക് കൃത്രിമ കാല്‍ സമ്മാനിച്ച് ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി. പ്രമേഹ രോഗത്തെ തുടര്‍ന്ന് കാലില്‍ പഴുപ്പ് ബാധിച്ച് ഇടതുകാല്‍ മുട്ടിനു താഴെ മുറിച്ച് മാറ്റിയ തയ്യല്‍ തൊഴിലാളിയായ അക്കിക്കാവ് കോട്ടശ്ശേരി വീട്ടില്‍ പരേതനായ മനോഹരന്‍ ഭാര്യ ബേബിക്കാണ് കൃത്രിമക്കാല്‍ സമ്മാനിച്ചത്. 56 വയസ്സ് പ്രായമുള്ള ബേബി തയ്യല്‍ തൊഴില്‍ ചെയ്താണ് ഉപജീവനമാര്‍ഗത്തിനുള്ള വരുമാനം കണ്ടെത്തിയിരുന്നത്. കാല്‍ മുറിച്ചു മാറ്റിയതോടെ കുടുംബം പ്രതിസന്ധിയിലായി. കൂടുതല്‍ മെച്ചപ്പെട്ട കൃത്രിമ കാല്‍ ലഭ്യമായതോടെ വീണ്ടും ടൈലറിങ് തൊഴിലില്‍ സജീവമാകാന്‍ കഴിയും എന്നുമാണ് പ്രതീക്ഷ. ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ടും നഗരസഭ കൗണ്‍സിലറുമായ ലെബീബ് ഹസ്സന്‍ കൃത്രിമക്കാല്‍ സമ്മാനിച്ച് ബേബിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഷെമീര്‍ ഇഞ്ചിക്കാലയില്‍, സി.കെ അപ്പുമോന്‍, ജിനാഷ് തെക്കേകര, സക്കറിയ ചീരന്‍, ജിനീഷ് നായര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Home Bureaus Perumpilavu ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേത്യത്വത്തില്‍ കൃത്രിമ കാല്‍ സമ്മാനിച്ചു