പ്രശസ്ത സാഹിത്യകാരന്‍ വി.കെ.എന്നിന്റെ രചനകളിലെ കഥാപാത്രങ്ങളെ അസ്പദമാക്കി ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ ചാലിശേരി കൗക്കോട് മൊയ്തീന്‍ മെമ്മോറിയല്‍ സ്‌കൂളിന് സമര്‍പ്പിക്കുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് അംഗമായിരുന്ന പരേതനായ ഇ.എം അബ്ദുള്‍ മനാഫിന് വി കെ എന്‍ സമ്മാനിച്ച ചിത്രങ്ങളാണ് മനാഫിന്റെ കുടുംബാഗങ്ങള്‍ സ്‌കൂളിന് നല്‍കുന്നത്. ബുധനാഴ്ച ഉച്ചക്ക് 1.30 ന് നടക്കുന്ന സമര്‍പ്പണ ചടങ്ങ് പ്രശസ്ത മ്യൂറല്‍ ചിത്രകാരന്‍ മണികണ്ഠന്‍ പുന്നക്കല്‍ ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകന്‍ നിഖില്‍ പ്രഭ ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. ചാലിശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാഹിറ ഖാദര്‍, തൃത്താല എ. ഇ. ഒ പ്രസാദ് കെ , സ്‌ക്കൂള്‍ മാനേജര്‍ എം അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാകും.
Home Bureaus Perumpilavu ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ ചാലിശേരി കൗക്കോട് മൊയ്തീന്‍ മെമ്മോറിയല്‍ സ്‌കൂളിന് സമര്‍പ്പിക്കുന്നു