കടങ്ങോട് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം വെള്ളറക്കാട് മുക്രിയകത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാപഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ അധ്യക്ഷയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലളിത ഗോപി, മെമ്പര്‍ കെ.കെ.മണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. പുരുഷോത്തമന്‍, സ്ഥിരംസമിതി അധ്യക്ഷരായ രമണി രാജന്‍, ടി.പി.ലോറന്‍സ്, ബീന രമേഷ്, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.