നമ്പഴിക്കാട് ആര്യംപാടം റോഡില്‍ നിര്‍മ്മിച്ച കാനയുടെ ഉദ്ഘാടനം നടത്തി

aryampadam road inaugurated

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2024- 2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14-ാം വാര്‍ഡിലെ നമ്പഴിക്കാട് ആര്യംപാടം റോഡില്‍ നിര്‍മ്മിച്ച കാനയുടെ ഉദ്ഘാടനം നടത്തി. റോഡ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍, നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍ എസ് ധനന്‍ അദ്ധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ ജി പ്രമോദ് മുഖ്യാതിഥിയായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ്, പഞ്ചായത്തംഗങ്ങളായ
രമ ബാബു പി.കെ. അസീസ് ശരത്ത് രാമനുണ്ണി, ഗ്രാമ പഞ്ചായത്ത് മുന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ പി എസ് നിഷാദ് എന്നിവര്‍ സംസാരിച്ചു. 3 ലക്ഷം രൂപ ചിലവഴിച്ച് 50 മീറ്റര്‍ കാനയും കല്‍വെര്‍ട്ടുമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

 

content summary ; aryampadam road inaugurated

 

 

ADVERTISEMENT