പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ലയണ്‍സ് ക്ലബ് തിരുവെങ്കിടം എ.എല്‍.പി. സ്കൂളില്‍ വൃക്ഷത്തൈ നട്ടു. പ്രധാന അധ്യാപിക ബെനി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സന്തോഷ് ജാക്ക് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് ഭാരവാഹികളായ ഒ.ടി. സൈമണ്‍, കെ.ബി. ഷൈജു, ശിവദാസന്‍ മുല്ലപ്പിള്ളി, സി.ഡി. ജോണ്സന് ,പോളി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.