അണ്ടത്തോട് പെരിയമ്പലം കാട്ടുപുറം ശ്രീ വേട്ടേക്കരന്‍ ക്ഷേത്രത്തില്‍ കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി ഗജപൂജയും ആനയൂട്ടും നടന്നു. ഇതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമവും നടന്നു. പീച്ചിയില്‍ രാജീവ് എന്ന ഗജവീരനാണ് ആനയൂട്ടിനെത്തിയത്. പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി കരുവാട്ട് ഭട്ടതിരിപ്പാട്ട്, മേല്‍ശാന്തി ചേലക്കര താമരശ്ശേരി മനക്കല്‍ മാധവന്‍ ഭട്ടതിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആഘോഷ കമ്മിറ്റി സെക്രട്ടറി സെക്രട്ടറി വി.സി.ജയരാജ്, പ്രസിഡണ്ട് മാധവന്‍ കറുത്തേടത്ത്, പാരമ്പര്യ ട്രസ്റ്റി വി.എ. രാജന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ രഞ്ജിത്ത്, ഭാരവാഹികളായ ജയരാജ് മേനോന്‍, രമേശ്, മാധവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



