27.7 C
Kunnamkulam
Friday, July 17, 2026
Home Bureaus Patambi ഓപ്പറേഷന്‍ തൂഫാന്‍ ; 10 കിലോയിലേറെ കഞ്ചാവ് പിടികൂടി

ഓപ്പറേഷന്‍ തൂഫാന്‍ ; 10 കിലോയിലേറെ കഞ്ചാവ് പിടികൂടി

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ട്രെയിനിലെ സീറ്റിനടിയില്‍ കഞ്ചാവ് ഒളിപ്പിച്ച് മാഫിയയുടെ പുതിയ തന്ത്രം വെളിച്ചത്തായി  ഷൊര്‍ണൂരില്‍ 10 കിലോയിലേറെ കഞ്ചാവ് പിടികൂടി .കഞ്ചാവ് കടത്തിനായി മാഫിയകള്‍ പുതിയ രീതി സ്വീകരിക്കുന്നതായി ഷൊര്‍ണൂര്‍ റെയില്‍വേ പോലീസാണ് കണ്ടെത്തിയത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ട്രെയിനിലെ ആളൊഴിഞ്ഞ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്ന് 10 കിലോ 250 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കോയമ്പത്തൂരില്‍ നിന്ന് ഷൊര്‍ണൂരിലെത്തിയ ട്രെയിനിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കഞ്ചാവ് കടത്തുന്നവര്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ബാഗുകള്‍ ട്രെയിനിലെ ആളൊഴിഞ്ഞ സീറ്റുകള്‍ക്കടിയില്‍ ഉപേക്ഷിക്കുകയും, ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ അവരുടെ ഏജന്റുമാര്‍ അത് കൈപ്പറ്റുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നതെന്ന് ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് എസ്.ഐ അനില്‍ മാത്യു പറഞ്ഞു. ഈ രീതി കാരണം പ്രതികളെ നേരിട്ട് പിടികൂടുന്നത് കൂടുതല്‍ ദുഷ്‌കരമാകുന്നതായും അദ്ദേഹം വ്യക്തമാക്കി.സംഭവത്തില്‍ പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അഡീഷണല്‍ എസ്.ഐ പി.വി. ഹരിദാസ്, സി.പി.ഒ സജിത്, സി.ആര്‍.പി.എഫ് എസ്.ഐ പി.ടി. ബാലസുബ്രഹ്‌മണ്യന്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥരായ എം. പ്രശാന്ത്, എന്‍. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും ട്രെയിനുകളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!