അഷ്ടമി രോഹിണി ദിനമായ ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്ക്. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഇന്ന് പ്രത്യേക പ്രസാദ ഊട്ടും നടക്കും. 40,000 ആളുകള്‍ക്കുള്ള സദ്യയാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രത്തിലെ നാല് മണ്ഡപങ്ങളിലായി ഇരുന്നൂറിലേറെ കല്യാണങ്ങളും ഇന്ന് ഗുരുവായൂരില്‍ നടക്കും. രാവിലെ നാല് മണി മുതല്‍ വിവാഹങ്ങള്‍ നടക്കുകയാണ്. അഷ്ടമി രോഹിണിയുടെ ഭാഗമായി വൈകുന്നേരം മന്ത്രി വിഎന്‍ വാസവന്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സാംസ്‌കാരിക സദസും നടക്കും. ക്ഷേത്രകലാ പുരസ്‌കാരമടക്കം വിതരണം ചെയ്യുക ഈ പരിപാടിയിലായിരിക്കും.