പെരിങ്ങോട് കറുകപുത്തൂര്‍ പാതയില്‍ ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. നിലത്ത് വീണ ഇരുവരേയും മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ച ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ
മതുപ്പുള്ളി സ്വദേശിയായ താനിയില്‍ രഞ്ജിത് (26), മതുപ്പുള്ളി വടക്കേകര സ്വദേശിയായ ഇ.പി. രഞ്ജിത് (27) എന്നിവരെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും തലക്കും കൈക്കും ഗുരുതര പരിക്കേറ്റു. കറുകപുത്തൂര്‍ പെരിങ്ങോട് പാതയില്‍ പെട്രോള്‍ പമ്പിന് സമീപം ചൊവ്വാഴ്ച രാത്രി 8 മണിക്ക് ശേഷമാണ് അക്രമം നടന്നത്.ചാലിശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.