വധശ്രമ കേസിലെ പ്രതിക്ക് വിദേശത്തേക്ക് കടക്കാന്‍ സഹായം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അണ്ടത്തോട് ബീച്ച് റോഡില്‍ കൊപ്പര വീട്ടില്‍ മുജീബ് റഹ്മാന്‍ (52) നെയാണ് വടക്കേക്കാട് എസ്.എച്ച്.ഒ. എംകെ രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 4ന് രാത്രി മന്ദലാംകുന്ന് സെന്ററില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ വടക്കേക്കാട് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.