കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആസ്ത്മ
, അലര്‍ജി, വിട്ടുമാറാത്ത ചുമ എന്നിവയുടെ രോഗ നിര്‍ണയ ക്യാമ്പ് നടത്തി. ‘ആസ്ത്മയെ പിടിച്ചുകെട്ടാം’ എന്ന ശീര്‍ഷകത്തില്‍ നടത്തിയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബീന രമേഷ് അധ്യക്ഷയായി. അസിസ്റ്റന്റ് സര്‍ജനും പള്‍മണോളജിസ്റ്റുമായ ഡോ. ജെ.പാര്‍വ്വതി ക്ലാസെടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.നിയാസ് അഹമ്മദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ.പ്രസന്നന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത് നഴ്‌സ് സിമി തുടങ്ങിയവര്‍ സംസാരിച്ചു.