എരുമപ്പെട്ടി ചിറ്റണ്ടയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചിറ്റണ്ട പുതുശ്ശേരി വീട്ടില്‍ റീന (40) യെയാണ് ഭര്‍ത്താവ് സീമോന്‍ എന്ന് വിളിക്കുന്ന കുഞ്ഞുമോന്‍ തലയ്ക്ക് വെട്ടി പരുക്കേല്‍പ്പിച്ചത്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം. ബുധനാഴ്ച്ച രാത്രി 9 മണിയോടെയാണ് ആക്രമണമുണ്ടായത്. വീടിനുള്ളില്‍ വെച്ചാണ് റീനയെ വെട്ട് കത്തി ഉപയോഗിച്ച് വെട്ടിയത്. ആക്രമണത്തിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. സാരമായി പരുക്കേറ്റ് രക്തം വാര്‍ന്ന് കിടന്നിരുന്ന റീനയെ നാട്ടുകാര്‍ മുളങ്കുന്നത്ത്ക്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു. വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.