കേച്ചേരി മത്തനങ്ങാടിയില്‍ എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം. മദ്യവില്‍പ്പന പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ ഓട്ടോറിക്ഷ ഇടിച്ച് വീഴ്ത്തി പരിക്കേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മഴുവഞ്ചേരി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അരിയാമ്പുറത്ത് വീട്ടില്‍ ശ്രീജിത്തിനെ (42) കുന്നംകുളം എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



