30.1 C
Kunnamkulam
Friday, October 2, 2026
Home Bureaus Kechery മന്ത്രി ഒ.ജെ. ജിനീഷിനെതിരായ ആക്രമണം; കേച്ചേരിയിൽ കോൺഗ്രസ് പ്രതിഷേധം

മന്ത്രി ഒ.ജെ. ജിനീഷിനെതിരായ ആക്രമണം; കേച്ചേരിയിൽ കോൺഗ്രസ് പ്രതിഷേധം

11

കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ. ജെ. ജിനീഷിനെ കാസര്‍ഗോഡ് വച്ച് വഴിയില്‍ തടയുകയും വാഹനത്തിന് നേരെ ആക്രമണം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കേച്ചേരി സെന്ററില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.കെപിസിസി സെക്രട്ടറി സി.സി ശ്രീകുമാര്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ബിജെപിക്കുമെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം തകര്‍ക്കുന്നതിനും, അവരെ സംരക്ഷിക്കുന്നതിനുമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും രംഗത്തിറങ്ങിയത് ബിജെപിയെ കേരളത്തില്‍ പച്ചപിടിപ്പിക്കുന്നതിനുവേണ്ടിയാണോ, അതോ ഇഡി അന്വേഷണം വഴിതിരിച്ചുവിടുന്നതിനുവേണ്ടിയാണോ എന്ന് സിസി.ശ്രീകുമാര്‍ ചോദിച്ചു. കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സി.ജെ സ്റ്റാന്‍ലി അധ്യക്ഷനായി. ഡിസിസി സെക്രട്ടറി എ. ടി. സ്റ്റീഫന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടുമാരായ ധനേഷ് ചുള്ളിക്കാട്ടില്‍, ബി. വി. ജോയ്, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ
ആന്റോ പോള്‍, ബാലചന്ദ്രന്‍ പൂലോത്ത്, എം. എം. ഷംസുദ്ദീന്‍, എ. എം. ജമാല്‍, ഐ. വേണുഗോപാല്‍, എം. എം. സുബൈര്‍, എ.പി ബാബു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!