ഉറങ്ങി കിടന്ന ഭാര്യയെയും മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.

ഉറങ്ങി കിടന്ന ഭാര്യയെയും മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കുന്നംകുളം കീഴൂര്‍ സ്വദേശി 53 വയസുള്ള എഴുത്ത്പുരക്കല്‍ ജിജിയെയാണ് ചങ്ങരംകുളം സിഐ ഷെനിന്റെയും എസ്ഐ റോബര്‍ട്ട് ചിറ്റിലപ്പിള്ളിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഡിസംബര്‍ 9ന് രാത്രി 12 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതിയെ ചങ്ങരംകുളത്ത് നിന്നും അന്വേഷണ സംഘം പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പൊന്നാനി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.


ADVERTISEMENT