എരുമപ്പെട്ടി – അക്കിക്കാവ് റോഡില്‍ തിപ്പലിശ്ശേരി സെന്ററിന് സമീപം പെട്ടിഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ തലക്കോട്ടുകര വീട്ടില്‍ 24 വയസുള്ള അജിത്ത്, തയ്യൂര്‍ വട്ടംപറമ്പില്‍ 26 വയസുള്ള സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. ഇടിയെ തുടര്‍ന്ന് ബൈക്ക് യാത്രക്കാര്‍ റോഡരുകിലെ കാനയിലേക്ക് വീണു. പരുക്കേറ്റവരെ എരുമപ്പെട്ടി ആക്ട്സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.