ഗുരുവായൂര്‍ ഇരിങ്ങപ്പുറത്ത് എംഡിഎംഎയുമായി ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍. തൈവളപ്പില്‍ വീട്ടില്‍ സനീഷ് (42)ആണ് പിടിയിലായത്. ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സിനോജിനു രഹസ്യ വിവരം ലഭിച്ചതിനെതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പ്രതിയെ ഇരിങ്ങപ്പുറത്തുള്ള വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. പരിശോധനയ്ക്കിടെ പോലീസിനെ നേരെ ആക്രമണം നടത്തിയ പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. ഇയാള്‍ക്ക് രാസ ലഹരി കച്ചവടം ഉണ്ടെന്ന വിവരം ലഭിച്ചത് മുതല്‍ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.