നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയില്‍ ബൈക്കിടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

വെള്ളറക്കാട് കൊല്ലന്‍പടി തേജസ് കോളജിനു സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. തയ്യൂര്‍ അയ്യപ്പത്ത് വീട്ടില്‍ ദിനേശ് (29) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. നേന്ത്രവാഴക്കുലകളുമായി കുന്നംകുളത്തു നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു.ഈ സമയം വടക്കാഞ്ചേരി ഭാഗത്ത് നിന്ന് യായിരുന്ന മറ്റൊരു ബൈക്ക് മറിഞ്ഞ് കിടക്കുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓട്ടോറിക്ഷയുടെ മുകള്‍ ഭാഗം പൊളിഞ്ഞ് ഉള്ളിലേക്ക് കയറി. ഓട്ടോറിക്ഷ ഡ്രൈവര്‍ പരിക്കൊന്നും ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ദിനേശനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT