ചാവക്കാട് ഉപജില്ലാ കലോത്സവം: സമഗ്ര കവറേജിനുള്ള പുരസ്‌ക്കാരം സിസിടിവിയ്ക്ക്

ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല കലോത്സവത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌ക്കാരം സിസിടിവിയ്ക്ക്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി എടക്കഴിയൂര്‍ സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നുവന്ന കലോത്സവത്തിന്റെ വിശേഷങ്ങള്‍ തത്സമയ സംപ്രേക്ഷണത്തിലൂടെ ഇടതടവില്ലാതെ പ്രേക്ഷകരിലേക്ക് സി സി ടി വി എത്തിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഉപജില്ല കലാ-കായിക ശാസ്ത്രമേളകള്‍ സി സി ടി വി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് പതിവാണ്. സി സി ടി വിയുടെ സേവനങ്ങളെ പരിഗണിച്ചാണ് വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയാണ് ഉപഹാരം നല്‍കി ആദരിച്ചത്.

സബ്ബ് കളക്ടര്‍ അഖില്‍ വി. മേനോനില്‍ നിന്ന് പ്രോഗ്രാം, ന്യൂസ്, ലൈവ്, ബ്രോഡ്ബാന്‍ഡ് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഡയറക്ടര്‍മാരായ കെ.സി.ജോസ്, വി.കെ.പ്രമോദ്, എന്‍.വി. അബ്ദുസമദ്, സിസിടിവി മാനേജര്‍ സിന്റോ ജോസ് എന്നിവര്‍ ചേര്‍ന്ന് മൊമ്മേന്റോ ഏറ്റുവാങ്ങി. ഒഎസ്എ ഭാരവാഹികളായ സമീര്‍ കല്ലായില്‍, ഷാഫി എടക്കഴിയൂര്‍, ഹംസ മാസ്റ്റര്‍, ജലീല്‍ കരിയേടത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT