മികവിന്റെ പൊന്‍തിളക്കവുമായ് വീണ്ടും സിസിടിവി; ഏറ്റവും കൂടുതല്‍ ബ്രോഡ്ബാന്റ് കണക്ഷന്‍ നല്‍കിയതിന് അംഗീകാരം

മികവിന്റെ പൊന്‍തിളക്കവുമായ് വീണ്ടും അംഗീകാരത്തിന്റെ നിറവില്‍ സിസിടിവി.തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേരളവിഷന്‍ ബ്രോഡ്ബാന്റ് കണക്ഷന്‍ നല്‍കിയതിന് സിസിടിവിയ്ക്ക് അംഗീകാരം. ശക്തന്‍നഗര്‍ കാസിനോ കള്‍ച്ചറല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേരളാ വിഷന്‍ ലിമിറ്റഡിന്റെ 20-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് സിസിടിവി മാനേജിംഗ് ഡയറക്ടര്‍ ടി.വി.ജോണ്‍സണ്‍, ചെയര്‍മാന്‍ കെ.സി.ജോണ്‍സണ്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.എം. എഡ്‌വിന്‍, കെ.സി.ജോസ്, എന്‍.വി.അബ്ദുസമദ്, പി.എം.സോമന്‍, ഷാജി വി.ജോസ് തുടങ്ങിയവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി.പുതുക്കാട് ഇന്‍ഫോ നെക്‌സസ് രണ്ടാംസ്ഥാനത്തും, ടി.എം.സി. തൃപ്രയാര്‍ മൂന്നാം സ്ഥാനത്തുമെത്തി. കഴിഞ്ഞ വര്‍ഷവും കൂടുതല്‍ കേരളവിഷന്‍ ബ്രോഡ്ബാന്റ് കണക്ഷന്‍ നല്‍കിയതിനുള്ള പുരസ്‌കാരം സിസിടിവിയ്ക്ക് തന്നെയായിരുന്നു.സര്‍ക്കാരിന്റെ കെ.ഫോണ്‍ കണക്ഷന്‍ നല്‍കുന്നതിലും സിസിടിവി തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.

ADVERTISEMENT
Malaya Image 1

Post 3 Image