ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണവും ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു

എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണവും ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.കെ.ടോണി അധ്യക്ഷനായി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.ജെ.ജോബി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. കെ.സുരേഷ്ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു ഫ്രാന്‍സിസ്,പി.ആര്‍.ഒ ബിന്ദു ഉദയന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.നമിത, ബെറ്റി സൈമണ്‍, പ്രിന്‍സി, നിമിഷ, ശരണ്യ, അലീന, റിന്റു എന്നിവര്‍ ഫ്‌ളാഷ് മോബിന് നേതൃത്വം നല്‍കി.

ADVERTISEMENT