മുണ്ടത്തിക്കോട് എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജനജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ സി. ഐ ഷാജു , മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ ജി എസ് സി പി ഒ അമീര്‍ഖാന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. പ്രധാന അധ്യാപിക ഗിരിജ ടീച്ചര്‍ , ലഹരി വിരുദ്ധ ക്ലബ് കണ്‍വീനര്‍ ശുഭ തുടങ്ങിയവര്‍ സംസാരിച്ചു.