കേച്ചേരി ഗവ. എല്‍ പി സ്കൂളില്‍ പോഷകാഹാരത്തിന്റെ പ്രാധാന്യം, ജീവിതശൈലി രോഗങ്ങള്‍ , ജലജന്യ രോഗങ്ങള്‍, ജന്തു ജന്യ രോഗങ്ങള്‍ എന്നിവയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ബോധവത്കരണ ക്ലാസ്സിന് ചൂണ്ടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍. എം. ജോസഫ് നേതൃത്വം നല്കി. യോഗത്തില്‍ പ്രധാന അധ്യാപിക പി.ബി. സജിത അധ്യക്ഷയായി. അധ്യാപകര്‍, പി.ടി.എ. ഭാരവാഹികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നല്കി.