പാലുവായ് യുവനന്ദന അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കോതകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്ക് ആഘോഷിച്ചു. രാവിലെ ഗണപതിഹോമത്തോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. വൈകിട്ട് ആറുമണിക്ക് പാലുവായ് ശ്രീ മഹാവിഷ്ണുക്ഷേത്ര സന്നിധിയില്‍ നിന്ന് വാദ്യമേളങ്ങള്‍, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് വിളക്ക് മണ്ഡപത്തില്‍ എത്തി. ജയദേവന്‍ സ്വാമിയും മരത്തംകോട് മഠപതി അയ്യപ്പന്‍വിളക്ക് സംഘമാണ് വിളക്കുപാര്‍ട്ടി. ഭരണസമിതി അംഗങ്ങളായ കെ വിജയന്‍ നായര്‍, കെ കെ അപ്പുണ്ണി, സി മുരളീധരന്‍ ആനേടത്തയില്‍, പിടി ദിപീഷ്, സി പ്രഭാകരന്‍, പ്രേമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



